ച‌ഹാലിനു ഒരു വാച്ച് സമ്മാനിക്കാനാഗ്രഹം, കാരണം കോഹ്‌ലി പറയുന്നു

മൈതാനത്ത് എതിരാളികളുടെ വിക്കറ്റ് കൃത്യസമയത്ത് വീഴ്ത്താൻ മിടുക്കനാണ് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹാൽ. എന്നാൽ ഗ്രൗണ്ടിന് പുറത്ത് കൃത്യനിഷ്ഠ നന്നെ കുറവ്. 

ഒരു പ്രമോഷനൽ പരിപാടിക്കിടെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് തമാശരൂപേണ ചഹാലിന്റെ ഈ സ്വഭാവം വെളിപ്പെടുത്തിയത്. താൻ ഒരു സമ്മാനം ചഹാലിനു നൽകുകയാണെങ്കിൽ അത് വാച്ചായിരിക്കും. കാരണം അദ്ദേഹം എപ്പോഴും ലേറ്റാണ്. എന്ത് പരിപാടിയുണ്ടെങ്കിലും വൈകിയേ വരൂ. വാച്ചിന് റബ്ബർ സ്ട്രോപ്പായിരിക്കും ഉണ്ടാകുക. കാരണം മറ്റെല്ലാ സ്ട്രാപ്പും അവന് ലൂസായിരിക്കുമെന്നും കോഹ്‌ലി തമാശയായി പറഞ്ഞു. 

ടെന്നീസ് താരം റഫേൽ നദാലിന്റെ ആത്മകഥയാണ് തനിക്ക് ഏറ്റവുംഇഷ്ടപ്പെട്ട പുസ്തകം.പരമഹൻസ യോഗാനന്ദയുടെ ഓട്ടോബയോഗ്രഫി ഓഫ് എ യോഗിയും ഇഷ്ടമാണ്. അവധിക്കാലം ചിലവഴിക്കാനാഗ്രഹിക്കുന്നത് യൂറോപ്പിലാണ്. ജപ്പാനീസ് ഭക്ഷണം വീക്ക്നസാണെന്നും കോഹ്‌ലി പറയുന്നു.