പ്രഹരശേഷി നഷ്ടമായിട്ടില്ല, ഇത് എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടി

ഹ്യൂമിന്റെ പ്രഹരശേഷി നഷ്ടമായെന്ന് എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയായി ഡല്‍ഹിക്കെതിരായ ഹാട്രിക്. ഡേവിഡ് ജയിംസിന്റെ അകമഴിഞ്ഞ പിന്തുണയാണ് മുന്‍സീസണുകളില്‍ കണ്ടു പരിചയമുള്ള ഹ്യൂമെന്ന ഗോള്‍വേട്ടക്കാരനെ കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഐഎസ്എല്ലില്‍ മൂന്നാമത്തെ ഹാട്രിക് നേടിയ ഹ്യും ഇന്ത്യയിലെ ഗോള്‍നേട്ടം ഇരുപത്തിയാറാക്കി.

തന്റെ കാലം കഴിഞ്ഞുവെന്ന് പറഞ്ഞവര്‍ക്ക് ഹ്യൂം മറുപടി പറഞ്ഞത് കാലുകള്‍ കൊണ്ടാണ്. പെക്കൂസണ്‍ നല്‍കിയ പാസ് വലയിലേക്ക് തഴുകി വിട്ട് ആദ്യ സൂചന.

ആദ്യഗോള്‍ അത്ര നന്നായില്ലെന്ന് ഹ്യൂമേട്ടന് തന്നെ തോന്നിക്കാണും. അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നത് പാവം ഡല്‍ഹിയും. ഇടയ്ക്ക് ഡല്‍ഹി താരവുമായി കൂട്ടിയിടിച്ച് തല പൊട്ടി ചോരയൊഴുകി. ഗാലറി നിശബ്ദമായ നിമിഷങ്ങള്‍. മുറിവ് കെട്ടി വീണ്ടും കളത്തിലേക്ക്. ചോര വീഴ്ത്തിയതിനുള്ള പ്രതികാരം െചയ്യാന്‍. 44 ാം മിനിട്ടില്‍ അഴകളവൊത്ത ഗോളിലൂടെ ആദ്യ പ്രതികാരം. എന്നിട്ടും ഹ്യൂം അടങ്ങിയില്ല. വേദനകടിച്ചു പിടിച്ച് വിമര്‍ശകര്‍ക്കും ചോര പൊടിച്ചവര്‍ക്കും വേണ്ടി അവസാന അടി. െഎഎസ്എല്ലില്‍ മൂന്നാമത്തെ ഹാട്രിക്