ഫെൻസിംഗ് ചാംപ്യൻഷിപ്പിന് കാസർഗോഡ് തുടക്കം

ഇരുപത്തിനാലാമത് സംസ്ഥാന ഫെൻസിംഗ് ചാമ്പ്യൻഷിപ്പിന് കാസർകോട് കാലിക്കടവിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പില്‍ 400 ഫെൻസർമാർ മാറ്റുരയ്ക്കും. 

ജൂനിയര്‍, സീനിയര്‍, അണ്ടര്‍ 23, എന്നി മൂന്നുവിഭാഗങ്ങളിലായാണ് പോരാട്ടം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുരുഷ.വനിത മല്‍സരാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നു. സംസ്ഥാനത്തെ പ്രതിനിധികരിച്ച് ദേശീയ തലത്തില്‍ മല്‍സരിച്ചിട്ടുള്ളവരും, രാജ്യാന്തര മല്‍സരങ്ങളില്‍ പങ്കെടുത്തവരും ചാമ്പ്യന്‍ഷിപ്പിലുണ്ട്. 

എം.രാജഗോപാലൻ എം.എൽ.എ ചാമ്പ്യന്‍ഷിപ്പ് ഉല്‍ഘാടനം ചെയ്തു. മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ഈ മല്‍സരത്തിലെ പ്രകടനം അടിസ്ഥാനമാക്കി തിരഞ്ഞെടുക്കും. സംസ്ഥാന - ജില്ല ഫെൻസിംഗ് അസോസിയേഷനുകളും ജനകീയ സംഘാടക സമിതിയും സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.