കാറില്‍ തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി; സ്വര്‍ണ കള്ളക്കടത്ത് സംഘമെന്നു സൂചന

ആലുവയില്‍ വീണ്ടും കള്ളക്കടത്ത് സ്വര്‍ണം തട്ടിയടുത്തതായി സംശയം. റയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പുലര്‍ച്ചെ രണ്ടിന് കാറില്‍ തട്ടിക്കൊണ്ടുപോയ ആളെ ആലപ്പുഴയില്‍നിന്ന് പൊലീസ് കണ്ടെത്തി. കള്ളക്കടത്ത് സ്വര്‍ണം കൈപ്പറ്റിയതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് നിഗമനം. എന്നാല്‍ തെറ്റിദ്ധാരണയുടെ പുറത്താണ് പിടിച്ചുകൊണ്ടുപോയതെന്നാണ് തിരുവനന്തപുരം സ്വദേശിയുടെ മൊഴി.

aluva kidnapping