ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്ക്; കരുവന്നൂര്‍ ആയുധമാക്കി മോദി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവങ്ങളുടെ പണമാണ് കൊള്ളയടിക്കപ്പെട്ടത്. നിക്ഷേപകര്‍ക്ക് പണം  തിരികെ ലഭിക്കുന്നതിനുള്ള നിയമസാധുത ആലോചിക്കും. സ്വര്‍ണക്കടത്തില്‍ ഒരു പ്രത്യേക ഒാഫിസിന് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസിനെ ഉന്നമിട്ട്  മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെവിടില്ലെന്നും  നീതി ഉറപ്പാക്കുമെന്ന് ബിജെപി ബൂത്തുതല നേതാക്കളുമായുള്ള ആശയവിനിമയത്തില്‍ മോദി പറഞ്ഞു.

PM Narendra Modi on Karuvannur Bank Scam