ഓൺലൈൻ ട്രേഡിങ്: മലപ്പുറത്തു തട്ടിക്കൊണ്ടുപോയ യുവാവിനെ മോചിപ്പിച്ചു

ഒാണ്‍ലൈന്‍ വ്യാപാരത്തിലൂടെ നഷ്ടപ്പെട്ട തുക തിരിച്ചുവാങ്ങാന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ അഞ്ചംഗ സംഘം മലപ്പുറം എടവണ്ണയില്‍ പൊലീസ് പിടിയിലായി. തടവില്‍ പാര്‍പ്പിച്ച വണ്ടൂരിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

എടവണ്ണ ഐന്തൂര്‍ സ്വദേശികളാ അജ്മല്‍, ഷറഫുദ്ദീന്‍, പത്തപ്പിരിയം സ്വദേശി അബൂബക്കര്‍, വി.പി. ഷറഫുദ്ദീന്‍, വിപിന്‍ദാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ ഒാണ്‍ലൈന്‍ വ്യാപാരത്തില്‍ നിക്ഷേപിച്ച പണം നഷ്ടമായതിനെ തുടര്‍ന്നാണ് യുവാവിനെ ബന്ധിയാക്കാനുളള ഗൂഢാലോചന നടത്തിയത്. തട്ടിക്കൊണ്ടുപോയ യുവാവിനെ പല വീടുകളിലായി ഒളിവില്‍ പാര്‍പ്പിച്ചു വരികയായിരുന്നു. വണ്ടൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് യുവാവിനേയും പ്രതികളേയം കണ്ടെത്തിയത്.  

തടവില്‍ പാര്‍പ്പിച്ച് വിലപേശി നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനായിരുന്നു ശ്രമം. ഒാണ്‍ലൈന്‍ വ്യാപരത്തില്‍ പ്രതികള്‍ക്ക് വലിയൊരു തുക നഷ്ടമായെന്നാണ് പ്രാഥമിക വിവരം. മറ്റു ചിലരില്‍ നിന്ന് സമാഹരിച്ച തുകയും നഷ്ടമായിട്ടുണ്ടെന്നാണ പൊലീസ് നിഗമനം.

Online trading: Kidnapped youth released in Malappuram