മെത്താഫിറ്റമിനുമായി 2 യുവാക്കള്‍ അറസ്റ്റില്‍; വില ഒന്നര ലക്ഷത്തിലധികം രൂപ

പട്ടാമ്പി വാടാനാംകുറുശ്ശിയിൽ ഒന്നര ലക്ഷത്തിലധികം രൂപ വില വരുന്ന മാരക ലഹരിയായ മെത്താഫിറ്റമിനുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഓങ്ങല്ലൂർ കാരക്കാട് സ്വദേശികളായ ജബ്ബാർ, കബീർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.  വാടാനാംകുറിശ്ശിയിലും പരിസരത്തും ലഹരിവില്‍പന വ്യാപകമെന്ന പരാതിയിലാണ് എക്സൈസ് പരിശോധന കൂട്ടിയത്. വിവിധയിടങ്ങളിലായി എക്സൈസ് സംഘം നിലയുറപ്പിച്ചു. 

ഈസമയത്താണ് ജബ്ബാറിന്റെയും കബീറിന്റെയും വരവ്. പരിശോധനയില്‍ ബാഗില്‍ ഒളിപ്പിച്ചിരുന്ന പതിനാല് ഗ്രാം മാരക ലഹരിമരുന്ന് പിടികൂടി. ഇരുവരും സ്കൂളുകള്‍ കേന്ദ്രീകരിച്ചും ഓങ്ങല്ലൂര്‍ കാരക്കാട് ഭാഗങ്ങളിലും പതിവായി ലഹരിവില്‍പന നടത്തിയിരുന്നവരെന്നാണ് വിവരം. പിടിച്ചെടുത്ത ലഹരിക്ക് രണ്ട് ലക്ഷത്തിനോടടുത്ത് വില വരും. ഇവര്‍ക്ക് മറ്റാരെങ്കിലും സഹായം െചയ്തിരുന്നോ എന്ന കാര്യവും എക്സൈസ് പരിശോധിക്കുന്നുണ്ട്. പട്ടാമ്പി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

2 youths arrested with methamphetamine