ഷവര്‍മക്കൊപ്പമുളള പച്ചമുളകിന്‍റെ വലിപ്പം കുറവാണെന്ന് പറഞ്ഞ് കടയുടമയെ മര്‍ദിച്ചു

shawarma-case
SHARE

ഷവര്‍മക്കൊപ്പമുളള പച്ചമുളകിന്‍റെ വലിപ്പം കുറവാണന്ന് പറഞ്ഞ് ബേക്കറി ഉടമയേയും മക്കളെയും ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം പുത്തനത്താണി സ്വദേശി  കരീമിനും മക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ബേക്കറിക്കു മുന്‍പില്‍ പാര്‍ക്കു ചെയ്ത കാറില്‍ തന്നെ ഇരുന്ന നാലംഗ സംഘം രണ്ടു വീതം സാന്‍വിച്ചും ഷവര്‍മയും ഒാര്‍ഡര്‍ ചെയ്തു. പിന്നാലെ ആദ്യം ഒാര്‍ഡര്‍ നല്‍കിയ സാന്‍വിച്ച് വേണ്ടന്ന് പറഞ്ഞു. ഷവര്‍മയുമായി കാറിനരികില്‍ ബേക്കറി ഉടമ കരീം എത്തിയപ്പോള്‍ മുളക് ചെറുതായെന്ന പരാതി ഉയര്‍ത്തി ബഹളം വച്ചു. കാറില്‍ കരുതിയ ഇരുമ്പുവടികൊണ്ട് കരീമിനെ മര്‍ദിക്കുകയായിരുന്നു. തടയാനെത്തിയ മക്കളായ സബീല്‍ , അജ്മല്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. 

നാട്ടുകാര്‍ ഒാടി കൂടിയതോടെ ആക്രമണം നടത്തിയ സംഘം രക്ഷപ്പെട്ടു. കല്‍പകഞ്ചേരി പൊലീസ് സത്താര്‍, മുഹമ്മദ് ഹനീഫ്, മുജീബ്, ജനാര്‍ദ്ദനന്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

MORE IN Kuttapathram
SHOW MORE