വീടിന് തീയിട്ട് അജ്ഞാതര്‍ ബൈക്കും നശിപ്പിച്ചു; പരാതിയില്ലെന്ന് വീട്ടുകാര്‍; ദുരൂഹത

fire
SHARE

പത്തനംതിട്ട വടശേരിക്കര പേഴുംപാറയില്‍ വീടിന് ആരോ തീയിട്ടിട്ടും പരാതിയില്ലെന്ന് വീട്ടുകാരന്‍റെ നിലപാടില്‍ ദുരൂഹത സംശയിച്ച് പൊലീസ്. ഇന്ന് പുലര്‍ച്ചെയാണ് വീടിന്‍റെ പൂട്ട് തകര്‍ത്ത് ആരോ മുറിക്കുള്ളില്‍ തീയിട്ടത്. കഴിഞ്ഞ മാസം ഒരു കാറും ദുരൂഹമായി കത്തിയിരുന്നു.  

പേഴുംപാറ സ്വദേശി രാജ്കൂമാറിന്‍റെ വീട്ടിലാണ് തീയിട്ടത്.  പുലര്‍ച്ചെ നായ കുരയ്ക്കുന്നത് കേട്ട് അയല്‍ക്കാര്‍ നോക്കിയപ്പോഴാണ്  തീകണ്ടത്. നാട്ടുകാര്‍ തന്നെ തീയണച്ചു. മുറിയുടെ പൂട്ട് തകര്‍ത്താണ് അകത്തു തീയിട്ടത്. മണ്ണെണ്ണയുടെ ഗന്ധം ഉണ്ട്. കട്ടിലടക്കം ഉപകരണങ്ങള്‍ കത്തി നശിച്ചു. വീട്ടില്‍ ഈ സമയം ആരും ഉണ്ടായിരുന്നില്ല. . വളര്‍ത്തു നായക്ക് മുന്നില്‍ ഭക്ഷണം വച്ചശേഷമാണ് തീയിട്ടത്.

പരാതിയില്ലെന്ന് വീട്ടുകാരന്‍ പറഞ്ഞു. പക്ഷേ ദുരൂഹതയുള്ളതിനാല്‍ പെരുനാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫൊറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു, കഴിഞ്ഞ മാസം രാജ്കുമാറിന്‍റെ ഒരു കാറ് കത്തിയിരുന്നു. അതിലും രാജ്കുമാര്‍ പരാതി നല്‍കിയിരുന്നില്ല. ഇതും അന്വേഷിക്കും.

Trivandrum house fire

MORE IN Kuttapathram
SHOW MORE