കൊടുവാൾ കൊണ്ട് ഭാര്യയെ വെട്ടി; ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിൽ ഭാര്യയെ വെട്ടിപരുക്കേൽപിച്ച ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോട്ടാത്തല സ്വദേശി ശങ്കറാണ് ഭാര്യ ഡബോറയെ വെട്ടിപ്പരുക്കേൽപിച്ചത്. ഗുരുതരമായി പരുക്കുള്ള  ശങ്കറിനെയും ഭാര്യ ഡബോറയെയും  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഡിയോ റിപ്പോർട്ട് കാണാം. 

കെട്ടിട നിർമാണ തൊഴിലാളിയായ ശങ്കർ കർണാടക സ്വദേശിയാണ്. ഭാര്യ ഡബോറ തമിഴ്നാട് സ്വദേശിയും.  ഇവർ കോട്ടാത്തലയിൽ താമസമാക്കിയിട്ട് ഒൻപതു വർഷമായി. ഇരുവരും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷമായി അകന്നു കഴിയുകയായിരുന്നു. കോട്ടത്തലയിൽ തന്നെ രണ്ടു വീടുകളിലായി വെവ്വേറെ താമസിക്കുകയായിരുന്നുവെന്നാന്ന് വിവരം. വൈകിട്ട് ആറിനാണ് ശങ്കർ ഭാര്യയെ ആക്രമിച്ചത്. കുടുംബശ്രീ യോഗം കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന ഡബോറയെ വഴിയിൽതടഞ്ഞു നിർത്തി  കൊടുവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ശങ്കർ സ്വയം കഴുത്തറത്ത് ആത്മഹത്യക്ക് ശ്രമിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.