ഹോൺ മുഴക്കിയതിന് മാധ്യമപ്രവർത്തകരെ ആക്രമിച്ചു; പ്രതികൾ പിടിയിൽ

വാഹനത്തിന്റെ ഹോൺ മുഴക്കിയതിന് കൊല്ലത്ത് മാധ്യമപ്രവർത്തകരെ ആക്രമിച്ച പ്രതികൾ പിടിയിൽ. മൂന്ന് ദിവസം മുൻപ് 24 ന്യൂസ് സംഘമാണ് അക്രമിക്കപ്പെട്ടത്.  ക്രിമിനൽ പശ്ചാത്തലമുള്ള അഞ്ചു പ്രതികളെ ഈസ്റ്റ് പൊലീസാണ് പിടികൂടിയത്. വിഡിയോ റിപ്പോർട്ട് കാണാം. 

മയ്യനാട് സ്വദേശികളായ അമൽ, വിശാഖ്, അനു,  കല്ലുവാതുക്കൽ സ്വദേശി അജേഷ്, കൂട്ടിക്കട സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് ദിവസം മുൻപ് കൊല്ലം ബീച്ച് റോഡിലാണ് 24 ന്യൂസ് റിപ്പോർട്ടർ സലിംമാലിക്ക്, ഡ്രൈവർ ശ്രീകാന്ത് എന്നിവരെ പ്രതികൾ ആക്രമിച്ചത്. വാഹനത്തിന്റെ ഹോൺ മുഴക്കിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഒളിവിൽ പോയ പ്രതികളെ പിന്നീട് വിവിധയിടങ്ങളിൽ നിന്നാണ് പിടികൂടിയത്. അറസ്റ്റിലായ എല്ലാവരും മുൻപ് വിവിധ ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.  കേസിൽ മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്. മാധ്യമപ്രവർത്തകരെ ആക്രമിക്കണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്യുന്ന ചില സന്ദേശങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ലഹരികടത്ത് ക്വട്ടേഷൻ സംഘങ്ങളാണോ ഇത്തരം പേജുകളുടെ പിന്നിലുള്ളതെന്നും പൊലീസ് അന്വേഷിക്കുന്നു.