ചേലക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍ ചേലക്കരയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലാക്കോട് ശശിനിലയത്തിൽ മനോഹരൻ ആശാരി, ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്. കടബാധ്യത ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പ്രാഥമിക നിഗമനം.