നഗരത്തെ വിറപ്പിച്ച കുട്ടികള്ളന്മാർ പിടിയിൽ; പിന്നില്‍ വന്‍സംഘമെന്ന് പൊലിസ്

കോഴിക്കോട് നഗരത്തെ വിറപ്പിച്ച കുട്ടികള്ളന്മാര്‍ പിടിയില്‍. വാഹനമോഷണം പതിവാക്കിയ നാലംഗ സംഘമാണ് അറസ്റ്റിലായത്. ഇതില്‍ രണ്ടുപ്രതികള്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്.  

19കാരനായ അജിത്, 18കാരനായ ഫാസില്‍ എന്നിവരെയാണ് ടൗണ്‍ പൊലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസം നടന്ന വാഹനമോഷണകേസുമായി ബന്ധപ്പെട്ട് ഊര്‍ജിതമായ അന്വേഷണം നടക്കവേ ആണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെത്തിയതും കസ്റ്റഡിയില്‍ എടുത്തതും. മോഷണം പോയ രണ്ട് ബൈക്കുകളും പ്രതികളില്‍ നിന്ന്  കണ്ടെടുത്തു. 

പതിനെട്ടുകാരനായ അജിതിന്‍റെ പേരില്‍ 15 ലധികം കേസുകള്‍ നിലവിലുണ്ട്. ഏറെയും മോഷണകേസുകള്‍. ക്ഷേത്രത്തിലെ ഭണ്ഡാരമോഷണ കേസിലും പ്രതിയാണ്. 19കാരനായ ഫാസിലിന്‍റെ പേരിലാകട്ടെ പോക്സോ കേസ് നിലവിലുണ്ട്. കുട്ടിക്കള്ളന്മാര്‍ക്കു പിന്നില്‍ വന്‍ വാഹനമോഷണസംഘമുണ്ടെന്നാണ് പൊലിസ് നിഗമനം.