ലഹരിമരുന്ന് വിറ്റഴിക്കാന്‍ തുളളിവിദ്യ; പൊടിപൊടിക്കുന്ന വില്‍പ്പന

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിലും  ലഹരിമരുന്ന് വിറ്റഴിക്കാന്‍ തുളളിവിദ്യ. ആവശ്യക്കാര്‍ക്ക് കൂടുതല്‍ പണം മുടക്കാതെ തന്നെ കഞ്ചാവ് വാങ്ങാനാണ് തുളളിയെന്ന പേരില്‍ കഞ്ചാവ് ബീഡികളുടെ ചില്ലറ വില്‍പന മലപ്പുറം വണ്ടൂരില്‍ പൊടിപൊടിക്കുന്നത്.

വണ്ടൂര്‍ നിലമ്പൂര്‍ റോഡില്‍ നടുവത്തിനു സമീപം പാതയോരത്തെ പച്ചക്കറിക്കച്ചവടത്തിനൊപ്പമാണ് തുളളി എന്ന പേരിലുളള കഞ്ചാവു ബീഡി കച്ചവടം. ഒരു തവണ വലിക്കുന്നതിന് 100 രൂപക്കാണ് തുളളി വില്‍പന നടത്തുന്നത്. 500 രൂപ മുതല്‍ 700 രൂപ വരെ മുടക്കി കഞ്ചാവ് വങ്ങാന്‍ പ്രയാസമുളളവരേയും ലഹരിയുടെ സ്ഥിരം അടിമയാക്കാനാണ് തുളളിക്കച്ചവടം. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ്  വില കുറച്ചുളള  കച്ചവടം. 

ചെട്ടിയാറമ്മല്‍ സ്വദേശി കരിപ്പത്തൊടിക സമീറാണ് പച്ചക്കറിക്കൊപ്പം കഞ്ചാവു തുളളിബീഡികള്‍ വില്‍പന നടത്തിയത്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ തുളളി കൈമാറുന്നതിന് വിദ്യാര്‍ഥികളുടമായി പതിവായി നടത്താറുളള വാട്സാപ് സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്.