പണം വാങ്ങി കഞ്ചാവ് നൽകിയില്ല; ബാര്‍തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി; അറസ്റ്റ്

കഞ്ചാവ് കൈമാറ്റത്തിലെ തര്‍ക്കത്തെതുടര്‍ന്ന് ബാര്‍ ജീവനക്കാരനായ ഇടനിലക്കാരനെ തട്ടികൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവര്‍ സംസ്ഥാനടനീളം കഞ്ചാവു വില്‍പന നടത്തുന്നതിലെ കണ്ണികളുമാണ്. കേസില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. നാല്‍പതുകിലോ കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞാണ്  ഒഡീഷക്കാരനായ ബാര്‍ ജീവനക്കാരന്‍ പ്രതികളില്‍ നിന്ന് പണം കൈപ്പറ്റിയത്. അഡ്വാന്‍സായി നല്‍കിയത് 20,000 രൂപയാണ്. 

പണം കൈപ്പറ്റി ഏറെനാള്‍ കഴിഞ്ഞിട്ടും കഞ്ചാവ് നല്‍കാന്‍ തയാറാകാതെ വന്നതോടെയാണ് തട്ടിക്കൊണ്ടുപോകലില്‍ എത്തിയത്. ഇയാളെ നാല്‍വര്‍ സംഘം ക്രൂരമര്‍ദനത്തിനും ഇരയാക്കി. ഒന്നാം പ്രതി കാസര്‍കോട് സ്വദേശി സോബിന്‍ ബേബി, അഭിജിത്, സഹിന്‍ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്. രണ്ടാം പ്രതി കോട്ടയം സ്വദേശി ഹീരാലാല്‍ പിടിയിലാകാനുണ്ട്. ഇവരെല്ലാം സ്ഥിരം കുറ്റവാളികളാണ്. പ്രതികള്‍ക്ക് കഞ്ചാവ് നല്‍കാമെന്ന് പറഞ്ഞ ഒഡീഷ സ്വദേശിയെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Three persons arrested in case of kidnapping and beating of a bar employee due to a dispute over the exchange of ganja