വീട്ടിലെ കിടപ്പുമുറിയില്‍ 43 കിലോ കഞ്ചാവ്; വില്‍പ്പനക്കാരനായി തിരച്ചിൽ

പാലക്കാട് ഒറ്റപ്പാലത്ത് വന്‍ കഞ്ചാവ് വേട്ട. വീട്ടിലെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 43 കിലോ കഞ്ചാവ് പൊലീസ് പൊലീസ് പിടികൂടി. കഞ്ചാവ് വില്‍പ്പനക്കാരനായ സുധീറിനായി പൊലീസ് അന്വേഷണം  തുടങ്ങി. 

പൊലീസിന്റെ പരിശോധനയില്‍ 43 കിലോ കഞ്ചാവ് പിടികൂടിയത്. പൊലീസ് പരിശോധന നടത്തുമ്പോള്‍ സുധീര്‍ സ്ഥലത്തില്ലായിരുന്നു. കിടപ്പുമുറിയിൽ കട്ടിലിനു താഴെ 12 വലിയ പൊതികളിലായി കഞ്ചാവ് അടുക്കിവച്ചിരിക്കുകയായിരുന്നു. സുധീറിനെ കണ്ടെത്താൻ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെയും സൈബർ സെല്ലിന്റെയും സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങി.

പിടികൂടിയ കഞ്ചാവിന് 21 ലക്ഷം രൂപ വിലമതിക്കുമെന്നു പൊലീസ് അറിയിച്ചു. വീടിനുളളില്‍ നിന്ന് ഇലക്ട്രിക് ത്രാസും കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുമ്പോള്‍ പൊതിയാനുളള ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളും കണ്ടെടുത്തു. സിഐ എം.സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിന്റെ മറവില്‍ മാഫിയാ സംഘം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ ലഹരിവസ്തുക്കളും കുഴല്‍പ്പണവും കടത്തുകയാണ്. കഴിഞ്ഞ ദിവസം വാളയാറില്‍ ഒരു കോടി 75 ലക്ഷം രൂപയാണ് പിടികൂടിയത്.