ലോക്ഡൗണിൽ പിടിയിലായാൽ ആംബുലന്‍സിൽ കയറ്റും; നടപടികളുമായി തിരുപ്പൂര്‍ പൊലീസ്

അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നത് തടയാനായി തമിഴ്നാട്ടില്‍ തിരുപ്പൂര്‍ പൊലീസ് നടത്തുന്ന  റോഡ് പരിശോധന കണ്ടാല്‍ ആരും പേടിക്കും. പരിശോധനയ്ക്കിടെ പിടിയിലാകുന്നവരെയെല്ലാം  ആംബുലന്‍സിലേക്കു കയറ്റുകയാണ് ആദ്യം ചെയ്യുന്നത്. 

ലോക് ഡൗണ്‍ ഒരോ ദിവസും പിന്നിടുന്തോറും  പുറത്തിറങ്ങുന്നവരുടെ എണ്ണവും കൂടുകയാണ്. നിബന്ധനകളും നിയന്ത്രണങ്ങളും  വിദഗ്ധമായി ആളുകള്‍ മറികടക്കാന്‍ തുടങ്ങിയയതോടെെയാണ് തിരുപ്പൂര്‍ പൊലീസ് ആംബുലന്‍സ് പ്രചാരണം തുടങ്ങിയത്. പ്രധാന ജംഗ്ഷനുകളില്‍  പരിശോധനയ്ക്കിടെ പിടിയിലാകുന്നവരെ  അടുത്ത് തന്നെ പാര്‍ക്ക് ചെയ്തിരിക്കുന്ന ആംബുലന്‍സിലേക്കു കയറ്റുന്നതാണ് പ്രചാരണം.

നാനൂറ് പേര്‍ക്ക് രോഗം കണ്ടെത്തിയ ചെന്നൈ നഗരത്തില്‍ ഇന്നലെ മുതല്‍ ഓടാന്‍ തുടങ്ങിയ ഓട്ടോയാണിത്.  പറഞ്ഞിട്ടു മനസിലാകാത്തവരെ ഓട്ടോ  കാട്ടി പേടിക്കാനാണ് ചെന്നൈ കോര്‍പ്പറേഷന്റെ ശ്രമം. ഓട്ടോ പൂര്‍ണമായിട്ടും കോവിഡ് വൈറസിന്റെ രൂപത്തിലാണ്. ഇതു കണ്ടിട്ടെങ്കിലും ആളുകള്‍ വീട്ടിലിരിക്കട്ടെയെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്. പക്ഷേ കാണാനുള്ള കൗതുകത്തില്‍ ഓട്ടോയ്ക്കു ചുറ്റും   കൂടുകയാണ്.