എഴുത്തു ലോട്ടറി ചൂതാട്ടം; ലോട്ടറി കടകളുടെ ഉടമകൾ അറസ്റ്റിൽ

മലപ്പുറം പെരിന്തല്‍മണ്ണയില്‍ കേരള സംസ്ഥാന ലോട്ടറിയുടെ മറവില്‍ എഴുത്തു ലോട്ടറി നടത്തുന്ന സംഘം പിടിയിലായി. പെരിന്തല്‍മണ്ണ എഎസ്പിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് ലോട്ടറി ചൂതാട്ടം നടത്തുന്ന ഈ സംഘത്തെ പിടികൂടിയത്. 

പെരിന്തല്‍മണ്ണ നഗരത്തിലും പരിസരപ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് എഴുത്തു ലോട്ടറി വ്യാപകമായി വില്‍പ്പന നടത്തുന്ന സംഘം കുടുങ്ങിയത്. കടകള്‍, ബാറുകള്‍, ലോട്ടറി കടകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വ്യാപകമായ് എഴുത്തു ലോട്ടറി വില്‍പ്പന നടത്തിന്നതായി കണ്ടെത്തിയത്. ഒലിങ്കര സ്വദേശി കൊളക്കട രമേശ് ബാബു, കുന്നപ്പള്ളി മച്ചിങ്ങല്‍ മുരളീധരന്‍ എന്നിവരാണ് അറസ്റ്റിലായത്. എഴുത്തു ലോട്ടറിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒട്ടേറെ കണ്ണികള്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്നതായി  സൂചന ലഭിച്ചിട്ടുണ്ട്.

എഴുത്തു ലോട്ടറി ചൂതാട്ടവുമായി  ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ അന്വേഷണം  കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. അറസ്റ്റിലായ ഇരുവരും  ലോട്ടറി വില്‍പ്പന നടത്തുന്ന കടകളുടെ ഉടമകളാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.