വീട്ടിലേക്കുള്ള വഴിതെറ്റി ; സഹായത്തിനെത്തിയ ഓട്ടോ ഡ്രൈവർ 18 വയസ്സുകാരിയെ പീഡിപ്പിച്ചു

തെലങ്കാനയിൽ‌ യുവ ഡോക്ടർ ക്രൂരമായ ബലാൽസംഗത്തിനിരയായി മരണപ്പെട്ടിട്ട് ആഴ്ചകൾ പിന്നിടുന്നതേയുള്ളു. വീണ്ടും പീഡന വാർത്താണ് തെലങ്കാനയിൽ നിന്നും കേൾക്കുന്നത്, 18 വയസ്സുള്ള പെൺകുട്ടിയെ ഓട്ടോറിക്ഷ ഡ്രൈവറാണ് പീഡിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ചന്ദ്രയൻഗുട്ട എന്ന സ്ഥലത്താണ് സംഭവം.

ഈ പെൺകുട്ടിയും 10 വയസ്സുള്ള സഹോദരിയും ആണ് ഓട്ടോയിലുണ്ടായിരുന്നത്. വീട്ടിലേക്കുള്ള വഴി തെറ്റി റോഡിൽ നിന്നിരുന്ന ഇവരെ വീട്ടിലാക്കാമെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവർ വണ്ടിയിൽ കയറ്റിയത്. എന്നാൽ ഇയാർ ഇവരെ ഒരു ലോഡ്‍ജിൽ എത്തിച്ച് മുതിർന്ന പെൺകുട്ടിയെ പീഡിപ്പിച്ചു. ചെറിയ കുട്ടി ഈ സമയത്ത് ഉറക്കമായിരുന്നു.

അടുത്ത ദിവസം രാവിലെ ഇരുവരെയും അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിട്ടു. പിന്നീട് പെൺകുട്ടി മാതാപിതാക്കളെ ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങൾ വിശദീകരിച്ചു. മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.