രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ചു; കിണറ്റിൽ തള്ളിയിട്ട് കൊന്നു; യുവാവ് അറസ്റ്റിൽ

രണ്ടര വയസ്സുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ടു കൊന്ന യുവാവിനു ജീവപര്യന്തം തടവും 20,000 രൂപ പിഴയും ശിക്ഷ കുഞ്ഞിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി സർക്കാരിനോടു നിർദേശിച്ചു. വിളാൻകുറിച്ചിയിലെ 27 വയസ്സുകാരനെയാണു പോക്സോ കേസുകൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ശിക്ഷിച്ചത്. 2019ലാണ് യുവാവ് ബന്ധുവായ കുഞ്ഞിനെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.