‘എല്‍ദോസിന്‍റെ മറുപടി വക്കീല്‍ മുഖേന കിട്ടി; നേരിട്ട് നല്‍കാത്തത് കുറ്റകരം’

എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം കിട്ടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. വക്കീല്‍ മുഖേനയാണ് കെ.പി.സി.സി ഓഫീസില്‍ മറുപടി നല്‍കിയത്. നേരിട്ട് വിശദീകരണം നല്‍കാത്തത് കുറ്റകരമാണ്. പരിശോധിച്ച് യുക്തമായ നടപടിയെടുക്കും. ഒളിവില്‍ പോകാതെ പാര്‍ട്ടിയെ ബോധ്യപ്പെടുത്തേണ്ടതായിരുന്നുവെന്ന് കെ.സുധാകരൻ പറഞ്ഞു.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കെ.മുരളീധരൻ എംപി രംഗത്തെതിയിരുന്നു‍. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. പാര്‍ട്ടി നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു വിധി പറഞ്ഞേക്കും. ബലാല്‍സംഗപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ്ങിന്‍റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും എല്‍ദോസിന്‍റെ അഭിഭാഷകന്‍ കോടതിയില്‍  വാദമുന്നയിച്ചിരുന്നു. പരാതികള്‍ സ്ഥിരമായി ഉന്നയിക്കുന്ന വ്യക്തിയാണ് പരാതിക്കാരിയെന്നും വിശ്വാസ്യതയില്ലെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടു നിലവിലുമുണ്ട്. 

KPCC president K. Sudhakaran said that he has received the explanation of Eldos Kunnappilly