അറസ്റ്റ് ചെയ്ത് വിട്ടതിന് പിന്നാലെ യദു ബസിന് സമീപമെത്തി; ദുരൂഹം; ചോദ്യംചെയ്യുന്നു

ksrtc-driver
SHARE

മേയര്‍–കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കവിവാദത്തില്‍ മെമ്മറി കാര്‍ഡ് കാണാതായതില്‍ ഡ്രൈവര്‍ യദുവിനെ ചോദ്യംചെയ്യുന്നു. അറസ്റ്റ് ചെയ്തുവിട്ടതിനു പിന്നാലെ യദു ബസിന് സമീപമെത്തിയത് ദുരൂഹമെന്ന് പൊലീസ്. യദുവിന്റെ മൊഴികളില്‍ വൈരുധ്യമെന്നും പൊലീസ് നിലപാട്. നേരത്തെ ചോദ്യം ചെയ്ത കണ്ടക്ടര്‍ സുബിനെയും കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്ററെയും വിട്ടയക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE