കണ്ണൂർ പയ്യാവൂരിൽ വൻ വാറ്റ് കേന്ദ്രം; തകർകത്ത് എക്സൈസ് സംഘം; അന്വേഷണം

ഓണവിപണി ലക്ഷ്യമിട്ട് കണ്ണൂർ പയ്യാവൂരിലെ അതിർത്തി വനമേഖലയിൽ പ്രവർത്തിച്ച  വൻ വാറ്റ് കേന്ദ്രം എക്സൈ് സംഘം തകർത്തു. ഓണം സെപഷൽ ഡ്രൈവായ 'ഓപ്പറേഷൻ വിശുദ്ധി'യുടെ ഭാഗമായി നടത്തിയ റെയ്ഡിലാണ് എക്സൈസ് സംഘം വാറ്റ് കേന്ദ്രം തകർത്തത്

ശ്രീകണ്ഠാപുരം റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ പി.സി.വാസുദേവന്റെ നേതൃത്വത്തിലുള്ള  സംഘം വഞ്ചിയം വനമേഖലയിൽ നടത്തിയ റെയ്ഡിലാണ് ചാരായ വാറ്റ് കേന്ദ്രം തകർത്തത്.  200 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പാറ കെട്ടുള്ള മലകളിൽ ഒരു ദിവസം മുഴുവൻ എക്സൈസ് സംഘം പരിശോധന നടത്തി.

ഷെഡ് കെട്ടിയ നിലയിലാണ് വ്യാജവാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഓണകാലത്ത് ലഹരിമരുന്നും, വ്യാജമദ്യവുമെല്ലാം തടയുന്നതിന് എക്സൈസ് കമ്മീഷണർ രൂപീകരിച്ച ഒപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത് . വാറ്റുപകരണങ്ങളടക്കമുള്ള തൊണ്ടിമുതലുകൾ കാട്ടിനുള്ളിൽ തന്നെ നശിപ്പിക്കുകയാണ് ചെയ്ത് .പ്രതികളെ കുറിച്ച് അന്വേഷിച്ചു വരികയാണ്. പ്രിവന്റീവ് ഓഫീസർമാരായ എം.വി.സുജേഷ്, കേശവൻ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തി വാറ്റ് കേന്ദ്രം നശിപ്പിച്ചത്.