മദ്യ ഔട്ട്‌ലെറ്റുകളില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാം; ബാറുകളില്‍ പറ്റില്ലേ..?

ഔട്ട്‌ലെറ്റുകളില്‍ സ്ത്രീകള്‍ മദ്യം എടുത്തുകൊടുക്കുന്നത് അനുവദനീയമായ നാട്ടില്‍ ബാറില്‍ സ്ത്രീകള്‍ മദ്യം വിളമ്പുന്നത് എങ്ങനെ തെറ്റാകും. കൊച്ചിയില്‍ ബാറുകളില്‍ മദ്യം വിളമ്പിയ സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തതു മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്. 2013 ലാണ് ഇതു സംബന്ധിച്ച നിയമം വന്നത്. വിദേശ മദ്യ നിയമം 27 (എ) ലാണ് സ്ത്രീകള്‍ മദ്യം വിളമ്പുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാര്‍ ലൈസന്‍സ് വ്യവസ്ഥ 9(എ)യിലും എഫ്.എല്‍ 11ബിയര്‍,വൈന്‍ പാര്‍ലറുകളിലെ ലൈസന്‍സ് വ്യവസ്ഥയിലും ഇക്കാര്യം പറയുന്നുണ്ട്. ബാറുകളില്‍ മദ്യം വിളമ്പുന്നതിനു വിലക്കുണ്ടെങ്കിലും ഭക്ഷണം വിതരണം ചെയ്യുന്നതിനു ഈ വിലക്ക് ബാധകമല്ല.  എന്നാല്‍ 2015 ല്‍ ബാറില്‍ മദ്യം വിളമ്പാന്‍ അനുവദിക്കണമെന്നുകാട്ടി ഇടുക്കി, തിരുവനന്തപുരം സ്വദേശിനികള്‍ നല്‍കിയ ഹര്‍ജി നല്‍കി. ഈ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ട്  നിയമം സ്ത്രീ പുരുഷ സമത്വത്തിനെതിരാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും  വിധിച്ചിരുന്നു. ഔട്്ലെറ്റുകളിലെ മദ്യവിതരണത്തില്‍ നിന്നും സ്ത്രീകളെ നിയമം ചൂണ്ടികാട്ടി ആദ്യം വിലക്കിയിരുന്നു. ഞങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നു കാണിച്ച് വനിതാ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചു. സ്ത്രീകളെ ജോലിക്ക് പരിഗണിക്കാതിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടികാട്ടി കോടതി ഒപ്പം നിന്നു. അങ്ങനെയാണ് ഔട്്ലെറ്റുകളിലെ മദ്യ വിതരണത്തിനു സ്ത്രീകളേയും പരിഗണിച്ചത്. വിഡിയോ കാണാം: