ഇരിങ്ങാലക്കുട നഗരമധ്യത്തിൽ വ്യാജമദ്യ നിര്‍മാണ കേന്ദ്രം; പ്രതി പിടിയില്‍

ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിയ ആള്‍ പിടിയില്‍. എക്സൈസ് സംഘം മദ്യനിര്‍മാണ കേന്ദ്രം കണ്ടെത്തിയ ശേഷം ഒരുമാസമായി പ്രതി ഒളിവിലായിരുന്നു. ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത് ഒരു മാസം മുമ്പായിരുന്നു. എക്സൈസ് സംഘമായിരുന്നു ഈ കേന്ദ്രം കണ്ടെത്തി മദ്യം നശിപ്പിച്ചത്. 585 ലിറ്റര്‍ വ്യാജമദ്യവും അറുപതു ലിറ്റര്‍ സ്പിരിറ്റുമായിരുന്നു പിടിച്ചെടുത്തത്. 

കെട്ടിട ഉടമ രഘുനാഥനേയും സഹായി വിനുവിനേയും എക്സൈസ് സംഘം പിടികൂടിയിരുന്നു. പക്ഷേ, പ്രധാനപ്പെട്ട പ്രതി അനില്‍കുമാര്‍ ഉദ്യോഗസ്ഥരെ കണ്ണുവെട്ടിച്ച് മുങ്ങി. കേസെടുത്ത ശേഷം ഒളിവിലായിരുന്നു. പലയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. ഇതിനിടെ, പ്രതി വീട്ടില്‍ എത്തിയതായി ഉദ്യോഗസ്ഥര്‍ക്കു രഹസ്യ വിവരം കിട്ടി. അങ്ങനെയാണ്, വീടു വളഞ്ഞ് പ്രതിയെ പിടികൂടിയത്. സമാന്തര ബാറായിരുന്നു നഗരമധ്യത്തില്‍ അനില്‍കുമാര്‍ നടത്തിയിരുന്നു. വീടിന്റെ മുന്‍വശം പണം പാര്‍ക്കിങ്ങിനായി നല്‍കിയിരുന്നു. വരുന്ന വണ്ടികളെല്ലാം പാര്‍ക്കിങ് ചെയ്യാനാണെന്ന് നാട്ടുകാരും കരുതി. പക്ഷേ, കൂടുതല്‍ പേരും മദ്യം വാങ്ങാന്‍ വരുന്നവരായിരുന്നു. കൊടുങ്ങല്ലൂര്‍ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.