പിതാവിനെ കാണാൻ മകളെത്തി, ‘മകളായി’ ജയിൽ ചാടാൻ ശ്രമം; പിടിയിൽ

സ്വന്തം മകളായി വേഷം മാറി ജയില്‍ ചാടാന്‍ ശ്രമിക്കവെ കുപ്രസിദ്ധ കുറ്റവാളി പിടിയില്‍. ബ്രസീലീലെ ഗെരിചീനോ ജയിലിലാണ് സംഭവം . ഷോര്‍ട്ടിയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന  73 കാരനായ ക്ലൊവിനോ ഡി സില്‍വ  ബ്രസീലിലെ കുപ്രസിദ്ധ ക്രിമിനല്‍ സംഘമായ റെഡ് കമാന്‍ഡിന്റെ തലവനാണ്. പത്തൊന്‍പതുകാരിയായ മകള്‍ ജയിലില്‍ കാണാന്‍ വന്നപ്പോഴാണ് അവരെപ്പോലെ വേഷം മാറി ജയില്‍ ചാടാന്‍ ശ്രമിച്ചത്. സിലിക്കണ്‍ മാസ്ക്, വിഗ്, ടീ ഷര്‍ട്ട് തുടങ്ങിയവ പുറത്ത് നിന്ന് എത്തിച്ചു.  ജയില്‍ കവാടത്തില്‍ വച്ചാണ് സില്‍വ പിടിക്കപ്പെട്ടത്. പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികതയാണ് പൊലീസുകാര്‍ക്ക് സംശയത്തിനിടയാക്കിയത് .  ലഹരിമരുന്ന് കടത്ത് കേസിലാണ് സില്‍വ തടവിലായത്.