രോഗിയെ പീഡിപ്പിക്കാന്‍ ഡോക്ടറുടെ ശ്രമം; മനംനൊന്ത ആത്മഹത്യ ശ്രമം

അട്ടപ്പാടി കോട്ടത്തറ ഗവണ്‍മെന്‍റ് ട്രൈബല്‍ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡോക്ടര്‍ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഫിസിയോതെറാപിസ്റ്റ് ഫാസിലിനെതിരെ അഗളി പൊലീസ് കേസെടുത്തു. കഴിഞ്ഞ പന്ത്രണ്ടിനാണ് ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയെ ഡോക്ടര്‍ ഫാസില്‍ ഉപദ്രവിച്ചത്. പരിശോധനാമുറിയില്‍ നിന്ന് നഴ്സിങ് ജീവനക്കാരെ പുറത്താക്കിയശേഷം കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി.

പീഡനശ്രമത്തില്‍ മനംനൊന്ത യുവതി കഴിഞ്ഞ 23ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. നാലുദിവസം പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. യുവതിയുടെ അഗളി പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശിയായ ഡോക്ടര്‍ ഫാസില്‍ ഒളിവിലാണ്. താല്‍കാലിക ജീവനകാരനായ ഇദ്ദേഹത്തെ പുറത്താക്കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.