ശുചിമുറി മാലിന്യം തള്ളുന്നത് മൊബൈലിൽ ചിത്രീകരിച്ച യുവാക്കളെ വണ്ടി ഇടിച്ച് കൊല്ലാൻ ശ്രമം

youthattacked
SHARE

ആലപ്പുഴ പാതിരപ്പള്ളിയിൽ ദേശീയപാതയോരത്ത് ശുചിമുറി മാലിന്യം തള്ളുന്നത് മൊബൈലിൽ ചിത്രീകരിച്ച യുവാക്കളെ വണ്ടി ഇടിച്ച് കൊല്ലാൻ ശ്രമം. ദേശീയപാതയിലേക്ക് തെറിച്ചു വീണ യുവാക്കൾക്ക് സാരമായി പരിക്കേറ്റു.പൂച്ചാക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളാണ് അതിക്രമത്തിന് പിന്നിലെന്നാണ്  നിഗമനം.

മാലിന്യം കൊണ്ടുവന്ന വാഹനത്തിൽ തന്നെ യുവാക്കളെ സംഘം പിൻതുടർന്നു. ഒരു കിലോമീറ്ററോളം സഞ്ചരിച്ച് ഇഎസ്ഐ ജംങ്ഷന് സമീപത്ത് എത്തിയപ്പോൾ ഇടിച്ചു തെറിപ്പിച്ചു. തിങ്കളാഴ്ച്ച പുലർച്ചെയുണ്ടായ വധശ്രമത്തിൽ നിന്നു കലവൂർ സ്വദേശികളായ സോജുവും അജിത്തും അദ്ഭുതകരമായാണ് രക്ഷപെട്ടത്. ദേഹമാസകലം മുറിവേറ്റ യുവാക്കൾ ആശുപത്രിയിലെ ചികിൽസയ്ക്ക് ശേഷം വീട്ടിലെത്തി. 

പരാതിയെ തുടർന്ന് വധശ്രമത്തിന് ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തു. പൂച്ചാക്കൽ കേന്ദ്രീകരിച്ച്  പ്രവർത്തിക്കുന്ന ക്രിമിനൽ - ഗുണ്ടാ സംഘങ്ങളാണ് അതിക്രത്തിന് പിന്നിലെന്നാണ് വിവരം. 

Toilet waste dumping

MORE IN Kuttapathram
SHOW MORE