അട്ടപ്പാടി മധു വധക്കേസ്: അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി

അട്ടപ്പാടി മധു വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകനെതിരെ കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി ഉത്തരവില്‍ പരാമര്‍ശിച്ചു. ജഡ്ജിയുടെ ഫോട്ടോ ചേര്‍ത്ത് വ്യാജ വാർത്തകൾ പ്രചരിക്കുമെന്നായിരുന്നു ഭീഷണി. മേല്‍ക്കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പ്രോസിക്യൂഷന്റെ പരാതിയിൽ പന്ത്രണ്ട് പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു.