അട്ടപ്പാടി മധു വധക്കേസിൽ 11 പ്രതികള്‍ക്ക് ജാമ്യം

അട്ടപ്പാടി മധു വധക്കേസിലെ 11 പ്രതികള്‍ക്ക് ജാമ്യം. ജാമ്യം റദ്ദുചെയ്തത് ഒഴിവാക്കണമെന്ന ഹര്‍ജിയിലാണ് നടപടി. കര്‍ശന ഉപാധികളോടെയാണ് മണ്ണാര്‍ക്കാട് കോടതി ജാമ്യമനുവദിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം, അട്ടപ്പാടി മധു വധക്കേസിൽ നേരത്തെ കൂറ് മാറിയ സാക്ഷികൾക്ക് മനം മാറ്റം. കേസിലെ പത്തൊൻപതാം സാക്ഷി കക്കിയാണ് മണ്ണാർക്കാട് കോടതിയിൽ ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി ആദ്യം മൊഴി നൽകിയത്. പ്രതികളെ ഭയന്നാണ് ആദ്യം കള്ളം പറഞ്ഞതെന്നും ക്ഷമിക്കണമെന്നും കക്കി കോടതിയിൽ പറഞ്ഞു. നേരത്തെ താൻ കണ്ട കാര്യങ്ങൾ മറന്നിട്ടില്ലെന്നും പൊലീസിന് നൽകിയ മൊഴിയിൽ ഉറച്ച് നിൽക്കുന്നതായും കക്കി വ്യക്തമാക്കി. പതിനെട്ടാം സാക്ഷി കാളി മൂപ്പനും പ്രോസിക്യൂഷന് അനുകൂല നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. കൂറ് മാറിയ സാക്ഷികളുടെ ഏറ്റുപറച്ചിൽ മധു കേസിന്റെ തുടർ ഇടപെടലിന് ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. ഇരുപത്തി ഏഴ് സാക്ഷികളാണ് മധു കേസിന്റെ വിചാരണക്കിടെ ഇതുവരെ കൂറ് മാറിയത്.

Attappadi Madhu Murder Case 11 accused gets bail