അമ്മയ്ക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

കായംകുളം : അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയ നേപ്പാൾ സ്വദേശിയായ 13 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കൃഷ്ണപുരം കിഴക്കേവീട്ടിൽ നിധീഷ് മോഹനെ (20) ആണു കായംകുളം പൊലീസ് പിടികൂടിയത്. 

കായംകുളത്തുള്ള  ഇരുനില കെട്ടിടത്തിന്റെ മുകളിലെ നിലയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു നേപ്പാൾ സ്വദേശികളും മകളും. കഴിഞ്ഞ ദിവസം രാത്രി 11.30നു  മദ്യലഹരിയിലെത്തിയ നിധീഷ് അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചതോടെ പിതാവും അയൽവാസികളും ഓടിയെത്തിയെങ്കിലും പ്രതി കടന്നു. തുടർന്നു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐ സി.ബി.ഷാരോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിധീഷിനെ ഇയാളുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.