പൂജയുടെ പേരിൽ വീട്ടമ്മയെ കബളിപ്പിച്ചു; സ്വർണം തട്ടിയ പൂജാരി പിടിയിൽ

പൂജ നടത്തി ദോഷങ്ങൾ മാറ്റിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കായംകുളം പുതുപ്പള്ളി സ്വദേശിയിയായ സ്ത്രീയിൽ നിന്നും നാലരപ്പവന്റെ സ്വർണ്ണം അപഹരിച്ച പൂജാരിയെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര പൊന്നാരംതോട്ടം വിജയഭവനിൽ അരുൺ രാജ് ആണ് പിടിയിലായത്. ഭർത്താവും യുവതിയും തമ്മിലുള്ള പൊരുത്തക്കേട് ബാധ മൂലമാണെന്ന് വിശ്വസിപ്പിച്ച് മാറ്റിത്തരാമെന്ന് പറഞ്ഞ് സ്വർണ്ണാഭരണം ഊരി വാങ്ങി മുങ്ങുകയായിരുന്നു. 

യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കരുനാഗപ്പള്ളിയിൽ നിന്നു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.