മോഷ്ടിച്ച അന്ന് അപകടം; പഴ്സ് തിരിച്ചേൽപിച്ചു; ഒരു കള്ളൻ മാനസാന്തരപ്പെട്ട കഥ

മുണ്ടക്കയം ഇൗസ്റ്റ്: പെരുവന്താനം പൊലീസ് സ്റ്റേഷനിലേക്ക് ഇന്നലെ തപാലിൽ വന്ന കവർ തുറന്ന പൊലീസുകാർ അദ്ഭുതപ്പെട്ടു.  കവറിൽ ഒരു പഴ്സ്, അതിൽ 200 രൂപ, എടിഎം കാർഡ്, ഡ്രൈവിങ് ലൈസൻസ്. ഒപ്പം ഒരു കത്തും. കത്തിലെ വാചകങ്ങൾ ഇങ്ങനെ ‘എന്നോട് ക്ഷമിക്കണം, ഇൗ പഴ്സ് മുണ്ടക്കയം ബവ്റിജസിൽ വച്ചാണ് എടുത്തത്. അതിനു ശേഷം എനിക്ക് ഒരു അപകടം സംഭവിച്ചു.  ഞാൻ ഇത് തിരിച്ച് അയയ്ക്കുന്നു, അതിൽ അന്ന് ഉണ്ടായിരുന്ന 200 രൂപയും  വയ്ക്കുന്നു– എന്നോട് ക്ഷമിക്കുക.’ 

പൊലീസ് പഴ്സിന്റെ ഉടമയെ കണ്ടെത്തി – കണയങ്കവയൽ സ്വദേശിക്ക് പഴ്സ് നഷ്ടപ്പെട്ടത് ഡിസംബറിൽ. മോഷ്ടിച്ച അന്നു തന്നെ അപകടത്തിൽപെട്ട് കിടപ്പിലായ കള്ളന് കുറ്റബോധവും മാനസാന്തരവുമുണ്ടായി.  മോഷ്ടിച്ചതിനു കിട്ടിയ ശിക്ഷയാണ് അപകടമെന്നു തോന്നിയതോടെ 2 മാസത്തിനു ശേഷം പഴ്സ് തിരിച്ചയയ്ക്കുകയായിരുന്നു. പഴ്സ് ഉടമയ്ക്ക് കൈമാറി. കള്ളന്റെ പശ്ചാത്താപം മറ്റു കള്ളന്മാർക്കും പാഠം ആകട്ടെ എന്നാണ് പൊലീസിന്റെ ആഗ്ര