പ്രണയം നടിച്ച് പീഡനം; കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ

പ്രണയം നടിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കാമുകനും സുഹൃത്തുക്കളും മലപ്പുറം പരപ്പനങ്ങാടിയില്‍ അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശികളായ മന്‍സൂര്‍ പവറകത്ത്, മുഹമ്മദ് നാസി, ബദര്‍ മുനീര്‍ എന്നിവരാണ് അറസ്റ്റിലായത്

കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടി നിരന്തരം പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്നചിത്രം കാമുകനായ മന്‍സൂര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. സ്കൂള്‍ കലോല്‍സവം നടക്കുന്നതിനിടെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചത്. കാറില്‍ പരപ്പനങ്ങാടി, മലപ്പുറം കോട്ടക്കുന്ന്  എന്നിവിടങ്ങളില്‍ കൊണ്ടുപോയായിരുന്നു പീഡനം.

കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്കൂള്‍ അധികൃതര്‍  കൗണ്‍സിലിങിന് വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈനിന്റെ പരാതി പ്രകാരം പൊലിസ് കേസ് രജിറ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഉപയോഗിച്ച കാര്‍, ഒാട്ടോറിക്ഷ,  ബൈക്ക് എന്നിവ പൊലിസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടി എസ്.ഐ കെ.ആര്‍.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്