മനാഫ് വധക്കേസ്; എം.എൽ.എയുടെ ബന്ധുകൾക്ക് വിദേശത്ത് സുഖവാസം

പി.വി.അൻവർ എം.എൽ.എയുടെ ബന്ധുക്കൾ പ്രതികളായ മനാഫ് വധക്കേസിൽ പൊലീസ് ഒത്തുകളിക്കുന്നെന്ന ആരോപണവുമായി വീണ്ടും ബന്ധുക്കൾ. പ്രതികൾക്ക് കോടതിയിൽ കീഴടങ്ങാൻ പൊലീസ് ഒത്താശചെയ്യുകയാണെന്നും കൊല്ലപ്പെട്ട മനാഫിൻറ സഹോദരൻ ആരോപിച്ചു. ഇരുപത്തിനാല് വർഷമായി പൊലീസിന് പിടികൂടാൻ കഴിയാതിരുന്ന പ്രതികൾ വിദേശത്ത് സുഖജീവിതം നയിച്ചതിൻറെ തെളിവുകളും ബന്ധുക്കൾ പുറത്തുവിട്ടു. 

മനാഫ് വധക്കേസിലെ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീഖും ഷെരീഫും കൊലപാതകത്തിന് ശേഷം 24 വർഷമായി ഒളിവിലാണ്. ഇരുവരും  നാട്ടിലെത്തിയെന്ന് പൊലീസിന് വിവരമുണ്ടെന്നാണ് ബന്ധുക്കളുടെ ആരോണം. എന്നാൽ  അറസ്റ്റുചെയ്യാതെ നാടകം കളിക്കുകയാണന്ന് ആക്ഷേപമുയർന്നു.  പോലീസ് സഹായത്തോടെ ദുബായിൽ നിന്നെത്തിയ ഷെഫീഖിന്കോടതിയിൽ കീഴടങ്ങാനുള്ളതിരക്കഥ ഒരുങ്ങുന്നതായാണ് വിവരമെന്നും കൊല്ലപ്പെട്ട മനാഫിൻറെ ബന്ധുക്കൾ ആരോപിച്ചു. 

ഇരുപത്തിനാല് വർഷമായി പോലീസിന് എവിടെയെന്ന് പോലും കണ്ടുപിടിക്കാൻ കഴിയാതിരുന്ന പി.വി അൻവർഎം.എൽ.എയുടെ സഹോദരീപുത്രൻമാർ ദുബായിൽ സുഖജീവിതംനയിച്ചതിൻറെ തെളിവുകളും മനാഫിന്റെ ബന്ധുക്കൾ ഹാജരാക്കി.  കേസിലെ ഒന്നാം പ്രതി മാലങ്ങാടൻ ഷെഫീക്കും, മൂന്നാം പ്രതി മാലങ്ങാടൻഷെരീഫുമാണ് ദൃശ്യങ്ങളിൽ.

കഴിഞ്ഞ ദിവസം കീഴടങ്ങിയ മൂന്നാംപ്രതി ഷെരീഫിനെ ജയിൽ വാസം ഒഴിവാക്കാനാണ് നെഞ്ചുവേദനയുടെ പേരിൽ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും മെഡിക്കൽ ബോർഡ്ആരോഗ്യനിലപരിശോധിക്കണമെന്നാവശ്യപ്പെട്ട്  കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.