കട തുരന്നും കുത്തി തുറന്നും മോഷണം; ഒടുവിൽ പിടിയിൽ

മലപ്പുറം കാളികാവില്‍ മലഞ്ചരക്കു കട കുത്തി തുറന്ന് ഒന്നരലക്ഷം രൂപ മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അരീക്കോട് കുഴിമണ്ണ സ്വദേശി പുലാക്കല്‍ അബൂബക്കര്‍ സിദ്ദിഖ് ആണ് പിടിയിലായത്

കഴിഞ്ഞ മാസം 8 നാണ് കാളികാവിലെ മലഞ്ചരക്കു കടയുടെ ചുമര്‍ കുത്തിതുരന്നു മോഷണം നടത്തിയത്.കടയിലുണ്ടായിരുന്ന ഒന്നരലക്ഷം രൂപയാണ് മോഷണം പോയത്.കഴിഞ്ഞ മാസം 24 ന് പാണ്ടികാട് വച്ച് നടന്ന മോ,ണവുമായി ബന്ധപ്പെട്ട് അബൂബക്കര്‍ സിദ്ധിഖ് പിടിയിലായപ്പോഴാണ് കാളികാവിലെ മോഷണത്തിന് തുമ്പുണ്ടായത്.തുടര്‍ന്ന് തെളിവെടുപ്പിനായി കാളികാവ് പൊലിസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി.ജനല്‍ പൊളിച്ച് മോഷണം നടത്താനായിരുന്നു പദ്ധതി .എന്നാല്‍ അത് നടക്കാതായതോടെയാണ് ചുമര്‍കുത്തിത്തുരന്നത്.മറ്റു മോഷണക്കേസുകളില്‍ പ്രതിക്ക് പങ്കുണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്