വിശന്നപ്പോൾ അടുത്ത വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു; കുട്ടികളെ പൊള്ളിച്ച് അമ്മ; ക്രൂരം

അടുത്ത വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതിന് കുട്ടികളെ ക്രൂരമായി പൊള്ളിച്ച അമ്മക്കെതിരെ മലപ്പുറം  കോട്ടക്കൽ പൊലീസ് കേസെടുത്തു. ആറും മൂന്നും വയസുള്ള കുട്ടികളാണ് അമ്മയുടെ ക്രൂര മർദനത്തിനിരയായത്

രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. തമിഴ്നാട് സ്വദേശിയായ നാടോടി സ്ത്രീയാണ് കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്തു പോയത്. വിശന്നു കരഞ്ഞ കുട്ടികൾ അടുത്ത വീട്ടിൽ പോയി ഭക്ഷണം കഴിച്ചു.ഇതിനാണ് തിരിച്ചെത്തിയ അമ്മ മക്കളെ ക്രൂരമായി പൊള്ളിച്ചത്.കുട്ടികളുടെ കരച്ചിൽ കേട്ട് അയൽക്കാരാണ് പൊലിസിൽ വിവരമറിയിച്ചത്.തുടർന്ന് ചൈൽഡ് ലൈൻ' പ്രവർത്തകരെത്തി കുട്ടികളെ രണ്ടത്താണിയിലെ ശാന്തി ഭവനിലേക്ക് മാറ്റി.

നിരന്തരം അമ്മ മർദിച്ചിരുന്നതായി കുട്ടികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.