വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ടുപേർ പിടിയിൽ

മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്​കൂൾ വിദ്യാർഥിയെ വശീകരിച്ചുകൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. താഴെക്കോട്​ സ്വദേശികളായ കളക്കണ്ടത്തിൽ മുഹമ്മദ്​ റാഫി, കിഴക്കേക്കര ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. കുട്ടി സ്കൂളില്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പീ‍ഡനകഥ പുറത്തുവന്നത്. 

പീഡനത്തിന് വഴങ്ങാതിരുന്ന കുട്ടിയെ പ്രതി മുഹമ്മദ് റാഫി മര്‍ദിച്ചതായും മൊഴിയുണ്ട്. പീഡനത്തിന് ശേഷം കുട്ടിക്ക് പണവും നല്‍കിയാണ് മടക്കിയയച്ചത്. ഇരുവര്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതികളെ പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു