സ്വർണക്കടത്ത് കൊടുവള്ളിയിലെ ജ്വല്ലറിയില്‍ ഡിആർഐ റെയിഡ്

വിദേശത്ത് നിന്നും വിമാനത്താവളങ്ങള്‍ വഴി അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച് കടത്തുന്ന സ്വര്‍ണ്ണം തങ്കമാക്കിമാറ്റുന്ന കോഴിക്കോട് കൊടുവള്ളിയിലെ ജ്വല്ലറിയില്‍ റവന്യു ഇന്‍റലിജന്‍സ് വിഭാഗത്തിന്റെ  റെയിഡ്. കൊടുവള്ളി ബി.എസ് ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ  ഉടമ ജെയിഫറിനെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു.മിശ്രിത രൂപത്തില്‍ കടത്തുന്ന സ്വര്‍ണ്ണം ഇവിടെയെത്തിച്ച് രൂപാന്തരം വരുത്തുകയാണ് പതിവ്. 

രഹസ്യവിവരത്തെ കോഴിക്കോട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് വിവരം പുറത്തായത്. സ്വര്‍ണ്ണം കടത്തുന്ന രഹസ്യ അറകളോട് കൂടിയ അടിവസ്ത്രങ്ങളും ചെരിപ്പുകളും ഷൂസും പരിശോധനയില്‍ കണ്ടെത്തി, ഉദ്യോഗസ്ഥരെത്തുമ്പോള്‍ മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണം തങ്കമാക്കിമാറ്റുന്ന പ്രവര്‍ത്തനം നടന്ന് കൊണ്ടിരിക്കുകയായിരുന്നു.