യുവാക്കളുടെ തെമ്മാടിത്തരത്തിനു ചെരുപ്പുകൊണ്ടു മറുപടി; വയോധികയ്ക്ക് നിറകയ്യടി

അപമര്യാദയായി പെരുമാറിയ യുവാക്കളെ ചെരുപ്പുകൊണ്ട് നേരിടുന്ന വയോധികയാണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ ഹീറോ.  ഞായറാഴ്ച രാത്രി  കർണാടകയിലെ ഹുബ്ലിയിലെ ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് കാത്തിരുന്ന അൻപത്തിയഞ്ച്കാരിയോടാണ് രണ്ടുയുവാക്കൾ അപമര്യാദയായി പെരുമാറിയത്. ശല്യം തുടർന്നതോടെ കാലിലെ ചെരുപ്പൂരി രണ്ടുപേർക്കും ശരിക്കും കൊടുത്തു.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാർ കയ്യോടെ പിടികൂടി. ‘എനിക്ക് നിന്റെ അമ്മയുടെ പ്രായമില്ലേ’ എന്നുചോദിച്ച് കൊണ്ടായിരുന്നു ചെരുപ്പുകൊണ്ടുള്ള മർദനം. മർദനത്തിന്റെ വിഡിയോ സമീപത്തുള്ളവർ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലാകുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിഡിയോ കാണാം.