യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ഭാര്യാ മാതാവടക്കം ആറുപേര്‍ക്ക് ജീവപര്യന്തം

പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പ്രതികാരമായി യുവാവിനെ വെട്ടികൊന്ന കേസില്‍ ഭാര്യാ മാതാവടക്കം ആറുപേര്‍ക്ക് ജീവപര്യന്തം. കേസില്‍ പുതുക്കോട്ടൈ ജില്ലാ കോടതി ശിക്ഷ വിധിച്ചക്കുന്നത് കൊല നടന്ന് പത്ത് വര്‍ഷത്തിന് ശേഷം.

2004 ലാണ് പുതുക്കോട്ടൈ സ്വദേശി കൃഷ്ണകുമാര്‍ ഇന്ദിരയെ വിവാഹം കഴിക്കുന്നത്. ഇതിനെ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. പൊലീസും പിന്നീട് ക്രൈം ബ്രാഞ്ച് സി.ഐ.ഡിയുെ അന്വേഷിച്ച കേസിലാണ് ജില്ലാ ജഡ്ജി സുമതി സായ്പ്രിയ ആറുപേര്‍ക്ക് ജീവപര്യന്തം വിധിച്ചത്. കഥ ഇങ്ങനെ, ഇന്ദിരയും കൃഷ്ണകുമാറും   പ്രണയത്തിലായിരുന്നു. ഇന്ദിരയുടെ കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം.  എന്നാല്‍ ഗൂഡാലോചയ്ക്കോടുവില്‍ 2007ല്‍ കൃഷ്ണകുമാറിനെ വെട്ടിക്കൊന്നു. കേസില്‍ ഇന്ദിരയുടെ സഹോദരനും മറ്റ് രണ്ട് പേരും അറസ്റ്റിലായി. പൊലീസ്  കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന് കാണിച്ച് കൃഷ്ണകുമാറിന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. 2008ല്‍ കേസ് ക്രൈം ബ്രാഞ്ച് സി.ഐ.ഡിക്ക് കൈമാറി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഗൂഡാലോചന തെളിഞ്ഞത്.  ഇന്ദിരയുടെ അമ്മ സെല്ലമ്മാള്‍, അവരുടെ സഹോദരി, മറ്റ് രണ്ട് ബന്ധുക്കള്‍ എന്നിവര്‍ കൂടി അറസ്റ്റിലായി. ജില്ല അഡിഷണല്‍ െസഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ നടക്കുന്നതിനിടയില്‍ സെല്ലമ്മാളിന്‍റെ സഹോദരി മരിച്ചു. മറ്റ് ആറുപേര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്.