കാറിന്റെ രഹസ്യ അറയിൽ കഞ്ചാവ് കടത്ത്

കാറിന്റെ രഹസ്യ അറയിൽ കഞ്ചാവ് കടത്ത്. തമിഴ്നാട് സ്വദേശികളായ രണ്ട് യുവാക്കൾ കൊട്ടാരക്കരയിൽ പിടിയിലായി. തേനി, ആണ്ടിപെട്ടി സ്വദേശികളായ ആനന്ദ്, സദ്ദാം ഹുസൈൻ എന്നിവരാണ് പിടിയിലായത്. 

അഞ്ചര കിലോ കഞ്ചാവും കാറും കസ്റ്റിയിലെടുത്തു. വാഹന പരിശോധനക്കിടെ mc റോഡിൽ ഇഞ്ചക്കാട് ജംഗ്ഷന് സമീപത്ത്നിന്നും എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. പെട്രോൾ ടാങ്കിന്റെ മുകൾഭാഗം മുറിച്ചുമാറ്റി രഹസ്യ അറ നിർമ്മിച്ച് അതിൽ മൂന്ന് പാക്കറ്റുകളാക്കി ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.ഗ്യാസ് ഉപയോഗിച്ചാണ് കാർ പ്രവർത്തിച്ചിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സൂഷ്മ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.കാർ വിട്ടയക്കാൻ തുടങ്ങുന്നതിനിടെ കാറിൽ നിന്നും കഞ്ചാവിന്റെ മണം വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രഹസ്യ അറ കണ്ടെത്തിയത്.3000രൂപക്ക് കമ്പം, തേനി ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് 10, 000രൂപക്കാണ് വിൽപന നടത്തുന്നത്.തമിഴ് നാട്ടിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി ഇവർ കഞ്ചാവ് എത്തിക്കുന്നുണ്ടെന്ന് എക്സൈസ് പറഞ്ഞു. പിടികൂടുമ്പോൾ വസ്തു വിൽപനയുമായി ബന്ധപെട്ട് നിരുവനന്തപുരത്തേക്ക് പോകുകയാണെന്നാണ് ഇവർ പറഞ്ഞത്. സംശയിക്കാതിരിക്കാൻ തമിഴിൽ എഴുതിയ ഒരു പ്രമാണത്തിന്റെ കോപ്പിയും കാണിച്ചു. കോടതി റിമാൻഡ് ചെയ്തു.