തീരാനോവായി വിസ്മയ; ഒടുവിൽ ആശ്വാസമായി വിധി; അവളുടെ കഥ

വിസ്മയ സ്ത്രീധന പീഡന മരണക്കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന്  കൊല്ലം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതി . സ്ത്രീധന പീഡന മരണം,  ആത്മഹ്യ പ്രേരണ, സ്ത്രീധന പീഡന എന്നീ കുറ്റങ്ങൾ പ്രതിക്ക് മേൽ നിലനിൽക്കുമെന്ന് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി  കെ എൻ സുജിത്ത് വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും

ഭർതൃ ഗ്യഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്തതിന് കാരണക്കാരൻ ഭർത്താവ് കിരൺകുമാർ മാത്രമാണെ ന്ന പ്രോസിക്യൂഷൻ വാദം കോടതി  പൂർണമായും അംഗീകരിച്ചു. വിസ്മയുടേത് സ്ത്രീധന പീഡനമരണ മാണെന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി ശരിവെച്ചു കൊണ്ട് കോടതി വിധിച്ചു.. 102 സാക്ഷി മൊഴി കളും ഡിജിറ്റൽ തെളിവുകളും ആത്മഹത്യ പ്രേരണയായ  306 അം വകുപ്പ പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണെത്താൻ കാരണമായി

വിസ്മയ എത്രത്തോളം പീഡനം അനുഭവിച്ചു എന്നതിന്റെ തെളിവായി കോടതിയിൽ ഉൾപ്പെടെ മുഴങ്ങിക്കേട്ട ശബ്ദരേഖ കോടതിയിൽ വിധിക്ക് നിർണായകമായി പ്രതിക്ക് ജീവപര്യന്തം ശിക്ഷക്ക് വേണ്ടിയാകും പ്രോസിക്യൂഷൻ വാദിക്കുക സ്ത്രീധന പീഡനക്കേസുകളിൽ കുറ്റവാളികൾ രക്ഷപ്പെട്ടു പോകുന്ന പതിവ് രീതിക്ക് മാറ്റം വരുന്നതാണ് സുപ്രധാന വിധി