‘ഗര്‍ഭിണിയാണെന്ന് കൂടെ താമസിച്ചവര്‍ അറിഞ്ഞില്ല’; ഹോസ്റ്റല്‍ ശുചിമുറിയില്‍ പ്രസവിച്ച് യുവതി

baby
SHARE

കൊച്ചി കലൂരിൽ ഇരുപത്തിരണ്ടുകാരിയായ യുവതി ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച്ചു. രാവിലെ 7:30 യോടെയാണ് അവിവാഹിതയായ യുവതി പ്രസവിച്ചത്. ആറ് പേര്‍ അടങ്ങുന്ന റൂമിലാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. എന്നാല്‍ ഗര്‍ഭിണി ആണന്ന വിവരം കൂടെ താമസിച്ചവര്‍ ആരും അറിഞ്ഞിരുന്നില്ല. 

ചില ശാശീരിക അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടി ഒഴിഞ്ഞുമാറിയിരുന്നു. ഇന്ന് രാവിലെ ശുചിമുറിയില്‍ കയറിയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞും പുറത്തേക്ക് വന്നില്ല. കുട്ടിയുടെ കരച്ചിൽ കേട്ട് സുഹൃത്തുക്കൾ ചോദിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. വാതില്‍ തുറന്ന് നോക്കുമ്പോള്‍ പെണ്‍കുട്ടി നവജാത ശിശുവിനെ കയ്യില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. 

ഉടൻതന്നെ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അമ്മയ്ക്കും കുട്ടിക്കും ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്ന് പോലീസ് അറിയിച്ചു. കൊല്ലംകാരിയായ യുവതിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കാമുകനിൽ നിന്ന് ഗർഭിണിയായി എന്നാണ് യുവതി നൽകിയിരിക്കുന്ന മൊഴി. നിലവിൽ പരാതികൾ ഒന്നും ഇല്ലാത്തതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല.

woman-gave-birth-in-a-hostel-room

MORE IN KERALA
SHOW MORE