വിസ്മയ കേസ്; കിരണിന് തിരിച്ചടി; ശിക്ഷ നടപ്പാക്കരുതെന്ന ഹർജി തള്ളി

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന കിരൺകുമാറിന്‍റെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. കീഴ്ക്കോടതി വിധിക്കെതിരായ അപ്പീലിൽ ഉത്തരവ് വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നായിരുന്നു കിരണിന്റെ ആവശ്യം. പത്തുവർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു കൊല്ലം അഡീഷണൽ സെഷൻസ് കോടതി കിരണിന് ശിക്ഷ വിധിച്ചത്.