യാത്രാപരിപാടിയില്‍ മാറ്റം; മുഖ്യമന്ത്രി ദുബായിലെത്തി

cm-travel
SHARE

സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ദുബായിയിൽ നിന്നാണ് മന്ത്രിസഭായോഗത്തിൽ അദ്ദേഹം ഓൺലൈനായി പങ്കെടുത്തത്. പര്യടനം വെട്ടിച്ചുരുക്കിയ മുഖ്യമന്ത്രി തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങും.

ഇന്ന് പുലർച്ചെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബവുമൊത്ത് ദുബായിലെത്തിയത്. ഇന്തോനേഷ്യയും, സിങ്കപ്പൂരും സന്ദർശിച്ച ശേഷമാണ് ദുബായ് സന്ദർശനം. നിശ്ചയിച്ചതിനും നേരത്തെയാണ് ഇത്. ശനിയാഴ്ച ദുബായിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.  ഈ മാസം 6നായിരുന്നു വിദേശയാത്രക്കായി അദ്ദേഹം കേരളത്തിൽ നിന്ന് പുറപ്പെട്ടത്. ദുബായ് വഴിയായിരുന്നു യാത്രയെങ്കിലും ട്രാൻസിറ്റ്  ആയിരുന്നതിനാൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. 

ഭാര്യ കമലയും മകൾ വീണയും ഭർത്താവ് മന്ത്രി പി.എ. മുഹമ്മദ് റിയാസും മകൻ വിവേകും ചെറുമകനും വിദേശ യാത്രയിൽ  ഒപ്പമുണ്ടായിരുന്നു.  യുഎഇ സന്ദർശനത്തിനിടെ ഔദ്യോഗിക പരിപാടികൾ ഒന്നുമില്ലെന്നാണ് വിവരം. ഇന്നത്തെ  മന്ത്രിസഭായോഗത്തിൽ ദുബായിൽ നിന്നാണ് അദ്ദേഹം ഓൺലൈൻ ആയി പങ്കെടുത്തത്. കേരളത്തിൽ തിരിച്ചെത്തുന്നത് തിങ്കളാഴ്ചയായിരിക്കുമെന്ന് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 22ന് എത്താനായിരുന്നു നേരത്തെ  ധാരണ. നിലവിൽ ദുബായ് ഗ്രാൻഡ് ഹയാത്തിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്. 

The Chief Minister arrived in Dubai

MORE IN BREAKING NEWS
SHOW MORE