എനിക്ക് തെറ്റുപറ്റി; ആ തെറ്റിന് എന്‍റെ മകളുടെ ജീവന്‍റെ വില: വിസ്മയയുടെ പിതാവ്

സമൂഹത്തിനൊപ്പം താനും സ്ത്രീധനം നല്‍കി തെറ്റ്ചെയ്തെന്നും ആ തെറ്റിന്‍റെ വിലയായി തനിക്ക് തന്‍റെ മകളെ നഷ്ടപ്പെട്ടെന്നും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍. സ്ത്രീധനം അവസാനിപ്പിക്കാന്‍ ശക്തമായി സമൂഹം ഇടപെടണെമന്നും അദ്ദേഹം പറഞ്ഞു. തന്‍റെ മകളുടെ മരണത്തിന് ശേഷം നിരവധി ക്യാംപയിനുകളും ബോധവല്‍ക്കരണ പരിപാടികളും നടന്നു. എങ്കിലും സ്ത്രീധനത്തിന്‍റെ പേരിലുള്ള ആത്മഹത്യകള്‍ തുടര്‍ക്കഥയാണ്. തിരുവന്തപുരത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിസ്മയ ആത്മാര്‍ഥമായി സ്നേഹിച്ച ആളാണ് കിരണ്‍. ആ സ്നേഹം അയാള്‍ നിരസിച്ചു. ഇത് തന്നെയാണ് ഷഹ്നയുടെ കാര്യത്തിലും സംഭവിച്ചത്. വിദ്യാഭ്യാസപരമായി ഉയര്‍ന്ന നിലയിലുള്ള കുട്ടിയായിരുന്നു. എന്നിട്ടും ഇങ്ങനെ ചെയ്യണമെങ്കില്‍ അമിതമായ സ്നേഹമാണ് കാരണം– ത്രിവിക്രമന്‍ പറഞ്ഞു. റുവൈസിന്‍റെ അച്ഛനും അമ്മയ്ക്കും ഇതില്‍ പങ്കുണ്ടെങ്കില്‍ അയാള്‍ക്കൊപ്പം അവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നും വിസ്മയയുടെ പിതാവ് പറയുന്നു.

Vismaya's father on Dr.Shahna's suicide