കേസിന് പോകാന്‍ 100 രൂപ ചലഞ്ച്, ‘സപ്പോർട്ട് യദു’ ഹാഷ് ടാഗ്; പിന്തുണച്ച് മുന്‍ ഡിജിപി

senkumar-yedhu
SHARE

നടുറോഡിൽവച്ച് മേയർ ആര്യ രാജേന്ദ്രനുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദുവിനെ അനുകൂലിച്ച്  മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. കോടതിയില്‍ കേസിന് പോകാന്‍ യദുവിന് 100 രൂപയുടെ ചലഞ്ച് ഏര്‍പ്പെടുത്തണം എന്നാണ് സെന്‍കുമാര്‍ ആവശ്യപ്പെടുന്നത്. ഫെയ്സ്ബുക്ക്‌ കുറിപ്പിലൂടെയാണ്  യദുവിന് പിന്തുണയുമായി സെന്‍കുമാര്‍ എത്തിയത്.കേസ് നടത്തിപ്പിന് യദുവിന് പണം അധികം വേണ്ടി വരും. ‘സപ്പോർട്ട് യദു’ എന്ന ഹാഷ് ടാഗില്‍ ചലഞ്ച് ആരംഭിക്കണം എന്നാണ് സെന്‍കുമാര്‍ ആവശ്യപ്പെടുന്നത്.

കുറിപ്പ് 

കെഎസ്ആർടിസിയിലെ ഡ്രൈവർ യദുവിന്റെ കാര്യത്തിൽ കോടതികൾ ഇടപെട്ടു തുടങ്ങി. അസാധാരണമായ സമ്മർദ്മാണ് യദു അനുഭവിക്കുന്നത്. ഒരു പൊളിറ്റിക്കൽ സിസ്റ്റം മുഴുവനും പോലീസും മറ്റും ജോലികൊടുക്കാതെ കെഎസ്ആർടിസിയും സമ്മർദ്ദങ്ങൾ കൊടുക്കുന്നു. ശാരീരിക ഭീഷണികൾ പുറമെ. സമൂഹം കാര്യക്ഷമമായി യദുവിനെ പിൻ താങ്ങേണ്ടതുണ്ട്.. അതിനു തയാറായ ഒരു അപൂർവ മലയാളിയാണ് യദു. നേരത്തെ എഴുതിയിരുന്നതുപോലെ " സപ്പോർട്ട് യദു".ഒരു ചലഞ്ച്,100 രൂപയുടെ, യദുവിന് വേണ്ടി,അടുത്ത ആളുകൾ തുടങ്ങുക. കോടതികളിൽ പോകുവാൻ പണം അധികം വേണ്ടി വരും.

MORE IN KERALA
SHOW MORE