അവാർഡ് വാങ്ങാൻ പെൺകുട്ടി സ്റ്റേജിൽ; അപമാനിച്ച് ഉസ്താദ്: വിഡിയോ

പെൺകുട്ടിയെ  അവാർഡ് വാങ്ങാൻ സ്റ്റേജിലേക്ക് ക്ഷണിച്ചതിന്‍റെ പേരിൽ സംഘാടകർക്ക് സമസ്ത നേതാവിന്‍റെ ശാസന. മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് മുതിർന്ന നേതാവ് എം.ടി.അബ്ദുല്ല മുസലിയാർ ശാസിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനിക്ക് സ്റ്റേജിൽ നിന്ന് മടങ്ങി പോവേണ്ടി വന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നതും. 

മാഷിദ പിവി എന്ന പത്താം ക്ലാസ്സ് വിദ്യാര്‍ഥിയെ സമ്മാനം വാങ്ങാൻ വേദിയിലേക്ക് വിളിക്കുകയും ചെയ്തു. തുടർന്ന് പുരസ്കാരം സ്വീകരിച്ച് മടങുകയും ചെയ്തതിനു പിന്നാലെയാണ് വേദിയിൽ ഉണ്ടായിരുന്ന മുതിർന്ന ഒരു ഉസ്താദിന്റെ വിചിത്ര പെരുമാറ്റം. ഈ സംസാരം മൈക്കിലൂടെ പുറത്ത് കേൾക്കുകയായിരുന്നു.  

'പത്താം ക്ലാസ്സിലെ കുട്ടിയെ ആരാടോ ഇങ്ങോട്ട് വിളിച്ചത്? ഇനി മേലിൽ ഇങ്ങനെ വിളിച്ചാൽ കാണിച്ച് തരാം, അങ്ങനത്തെ പെൺകുട്ടികളെ ഒന്നും ഇങ്ങോട്ടു വിളിക്കണ്ട. സമസ്തയുടെ ഇത് നിങ്ങൾക്ക് അറിയില്ലേ. സമസ്തയുടെ തീരുമാനം, രക്ഷിതാവിനോട് വരാൻ പറയൂ , ഞങ്ങളെയൊക്കെ ഇവിടെ ഇരുത്തിക്കൊണ്ട് വേണ്ടാത്ത പരിപാടി ചെയ്യുവാ. അതൊക്കെ ഫോട്ടത്തിൽ വരൂലേ..’ വാക്കുകള്‍ ഇങ്ങനെ. ട്രോൾ ഗ്രൂപ്പുകളിലും സമൂഹ് മാധ്യമങ്ങളിലും  രൂക്ഷമായ പ്രതികരണമാണ് ഉസ്താദിന്റെ നടപടയിൽ ഉയരുന്നത്. വിഡിയോ കാണാം: