യുവ സമസ്ത നേതാക്കള്‍ക്കെതിരെ ലീഗ്; ഭിന്നിപ്പിന് ശ്രമിക്കരുതെന്ന് ജിഫ്രി തങ്ങള്‍

പാണക്കാട് കുടുംബത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചുവെന്ന ആരോപണത്തില്‍ യുവ സമസ്ത നേതാക്കൾക്കെതിരെ നിലപാട് ശക്തമാക്കാൻ ഒരുങ്ങി മുസ്​ലിംലീഗ്. അതേസമയം, സമസ്തയ്ക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കരുതെന്ന മുന്നറിയിപ്പുമായി സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി. പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിൽ  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രതികരണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്,  എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് എന്നിവർക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് മുസ്ലീം ലീഗ് നീക്കം. പാണക്കാട് കുടുംബത്തെ ഇകഴ്ത്തിക്കെട്ടാൻ ശ്രമം നടത്തിയെന്ന വികാരം ശക്തമായതോടെ ഇരുവർക്കുമെതിരെയുള്ള നിലപാട് ലീഗിനുള്ളിലും സമസ്തയ്ക്കുള്ളിലും കുടുതൽ സജീവമായി ഉയർത്താനാണ് നീക്കം. സംഘടനയ്ക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കരുതെന്ന മുന്നറിയിപ്പുമായാണ്  ജിഫ്രി മുത്തുക്കോയ പ്രസംഗം തുടങ്ങിയത്. 

സമസ്തയ്ക്ക് ആരോടും വെറുപ്പും വിദ്വേഷവും ഇല്ല. അഭിപ്രായ വ്യത്യാസമുണ്ടങ്കിൽ പ്രസിഡന്‍റായ താൻ അടക്കമുള്ള ഭാരവാഹികളെ മാറ്റാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ  പ്രതികരണം. അതേസമയം, സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വിവാദമാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും ഓരോരുത്തരുടേയും അജണ്ടകൾ തിരിച്ചറിയേണ്ടതുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജിഫ്രി തങ്ങൾ നൽകിയ മുന്നറിയിപ്പ് ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം. ഏറെ ചർച്ചകൾക്ക് തുടക്കമിട്ടാണ് ഇപ്രാവശ്യത്തെ പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനം സമാപിക്കുന്നത്. 

Rift over Panakkad Family, Muslim league against Samasta